വാക്‌സിൻ വിതരണം : കേന്ദ്രം മാനദണ്ഡം 
വ്യക്തമാക്കണം: 
ബോംബെ ഹൈക്കോടതി


മുംബൈ
സംസ്ഥാനങ്ങൾക്ക് വാക്സിൻ അനുവദിക്കുന്നതിലെ മാനദണ്ഡവും രീതിയുംവ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. വാക്സിൻ നിർമ്മാതാക്കൾക്ക് ഓർഡറുകൾ നൽകുന്നതും വിതരണരീതിയും സമയക്രമവും വിശദീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കോവിൻ പോർട്ടൽ വഴി വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടികളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന മുംബൈ സ്വദേശി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.



Credits National || Deshabhimani ​Online ​News https://ift.tt/3wT5IaA

Comments

Archive

Contact Form

Send