രാജി ആവശ്യം ബാലിശം: മന്ത്രി സജി ചെറിയാൻ


തിരുവനന്തപുരം
നിയമസഭയിലെ പഴയ പ്രതിഷേധത്തിന്റെ പേരിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്നവർ ബാലിശ വാദം ഉയർത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിന് വലിയ നേതൃത്വം കൊടുത്ത വ്യക്തിയാണ് വി ശിവൻകുട്ടി. അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരനും വിപ്ലവകാരിയുമായി രൂപപ്പെടുത്തിയത് വിദ്യാർഥി പ്രസ്ഥാനമാണ്. യുഡിഎഫും കോൺഗ്രസും വിദ്യാഭ്യാസരംഗത്ത് സ്വീകരിച്ച പിന്തിരിപ്പൻ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ കൊടിയ പീഡനത്തിന് അദ്ദേഹം വിധേയനായി. ജീവൻ നഷ്ടപ്പെട്ടാലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം അവശേഷിക്കുമെന്നത് പ്രതിപക്ഷത്തിന് തിരിച്ചറിയാനാകണം.

ശിവൻകുട്ടിയുടെ രാജിവാദമുയർത്തി സിപിഐ എമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ദുർബലപ്പെടുത്താമെന്നത് കേരളത്തിൽ നടപ്പാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WASNNW

Comments

Archive

Contact Form

Send