ഇടതുമുന്നണി പ്രക്ഷോഭത്തിനുനേരെ പൊലീസ് മർദനം
കൊൽക്കത്ത
ഇന്ധന, പാചകവാതക വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ച ഇടതുമുന്നണി പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ സിപിഐ എം നേതാക്കൾക്കടക്കംപരിക്കേറ്റു. ദക്ഷിണ കൊൽക്കത്തയിലെ ഡക്കുറിയയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ആസ്ഥാനത്തിനുമുമ്പിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രവർത്തി അടക്കമുള്ളവരെ അറസ്റ്റു ചെയ്തു.
കേന്ദ്രസർക്കാരിനെതിരായ സമരംപോലും അനുവദിക്കില്ലെന്ന നിലപാടാണ് മമത സർക്കാരിന്റെതെന്നും എത്ര അടിച്ചമർത്തിയാലും പ്രക്ഷോഭം തുടരുമെന്നും സുജൻ വ്യക്തമാക്കി. ഗരിയാഹട്ട്, ജാദവ്പുർ എന്നിവിടങ്ങളിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ ഡക്കുറിയയിൽ എത്തിയത്.
Credits National || Deshabhimani Online News https://ift.tt/3AnGEvb
Comments