കൊങ്കൺ തുരങ്കത്തിൽ ചെളി ; ട്രെയിൻ മുടങ്ങി



മംഗളൂരു
കൊങ്കണിലെ തുരങ്ക പാളത്തിൽ ചെളിമൂടി ഗതാഗതം തടസ്സപ്പെട്ടു. തിവിം, -കർമാലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓൾഡ് ഗോവ തുരങ്കത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. തുരങ്കത്തിന്റെ മേൽഭാഗം അടർന്നാണ് മണ്ണ് പാളത്തിലേക്ക് വീണത്. മണ്ണ് നീക്കാൻ മഴ പ്രതിസന്ധിയാകുന്നുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചിലത് പൂർണമായി റദ്ദാക്കി. തിങ്കളാഴ്ച അർധരാത്രി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് കൊങ്കൺ റെയിൽവേ ചീഫ് പിആർഒ എൽ കെ വർമ പറഞ്ഞു. മംഗളൂരു കുലശേഖരയിൽ മണ്ണിടിഞ്ഞ് രണ്ട് ദിവസം ഗതാഗതം സ്തംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.

വഴിതിരിച്ചവ
തിങ്കളാഴ്ചത്തെ ലോകമാന്യതി
ലക് -–-തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (06345), ഞായറാഴ്ച പുറപ്പെട്ട നിസാമുദ്ദീൻ–- -എറണാകുളം എക്സ്പ്രസ് (02618 ), അമൃത്സർ–-- കൊച്ചുവേളി പ്രതിവാര ട്രെയിൻ (04696) എന്നിവ പനവേൽ, കർജാട്ട്, പുണെ ജങ്ഷൻ, മീറജ് ജങ്ഷൻ, ഹൂബ്ലി, കൃഷ്ണരാജപുരം, ഈറോഡ് ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ വഴി തിരിച്ചുവിട്ടു. എറണാകുളം -–-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് ( 01 224), കൊച്ചുവേളി-–-പോർബന്തർ പ്രതിവാര ട്രെയിൻ (09261), എറണാകുളം- –-അജ്മീർ പ്രതിവാര ട്രെയിൻ (02977) എന്നിവ മഡ്ഗോവ, ലോണ്ട, മീറജ്, പുണെ ജംങ്ഷൻ, കർജാട്ട്, പനവേൽ വഴിയും തിരിച്ചുവിട്ടു.

റദ്ദാക്കിയവ
മഡ്ഗോവ ജങ്ഷനിൽനിന്ന് മുംബൈ സിഎസ്ടിവരെയും (01112) തിരിച്ചുമുള്ള ട്രെയിൻ ( 01113) തിങ്കളാഴ്ചത്തെ സർവീസ് റദ്ദാക്കി. മംഗളൂരു ജങ്ഷൻ–- - മുംബൈ സിഎസ്ടി ട്രെയിൻ മംഗളൂരുവിനും മഡ്ഗോവയ്ക്കും ഇടയിലുള്ള സർവീസ് റദ്ദാക്കി. യാത്രക്കാരെ റോഡുമാർഗം തിവിമിൽ എത്തിച്ച് പ്രത്യേക ട്രെയിനിൽ മുംബൈക്ക് കൊണ്ടുപോയി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2UqTM2s

Comments

Archive

Contact Form

Send