മാധ്യമ ഉത്തരവാദിത്തം പുതുക്കിപ്പണിയൽ അനിവാര്യം: മന്ത്രി പി രാജീവ്‌


തിരുവനന്തപുരം
മാധ്യമ ഉത്തരവാദിത്തത്തെ സംബന്ധിച്ച് പുതുക്കിപ്പണിയൽ ആവശ്യമാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ രചിച്ച ‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ള’ കൈപ്പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മാധ്യമ കൈപ്പുസ്തക പരമ്പരയിലുൾപ്പെട്ടതാണ് ‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ള’.

ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ട്രഷറർ അനുപമ ജി നായർ, ജോയിനായർ എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3xp3eBT

Comments

Archive

Contact Form

Send