ദേശാഭിമാനി സമ്മാനോത്സവ വിജയികൾക്ക് ഉപഹാരം നൽകി
കൊച്ചി
ദേശാഭിമാനി സമ്മാനോത്സവ വിജയികൾക്ക് ഉപഹാര വിതരണം നടത്തി. കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ന്യൂസ് എഡിറ്റർ ആർ സാംബൻ അധ്യക്ഷനായി. ബ്യൂറോ ചീഫ് ടി ആർ അനിൽകുമാർ, പരസ്യവിഭാഗം മാനേജർ ആർ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ് സ്വാഗതവും വി എസ് സജീവൻ നന്ദിയും പറഞ്ഞു. 2021–-22 വർഷത്തേക്കുള്ള സമ്മാനോത്സവത്തിന്റെ ഉദ്ഘാടനവും നടത്തി.
Credits Kerala || Deshabhimani Online News https://ift.tt/3Bz6vAK
Comments