കുട്ടികള്‍ക്ക് മൊബൈല്‍ഫോൺ നല്‍കി താരസംഘടന അമ്മ


കൊച്ചി
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യമൊരുക്കി താരസംഘടന അമ്മ. അമ്മയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നാല് കുട്ടികൾക്ക് മൊബൈൽഫോൺ കൈമാറി. കഴിഞ്ഞ ദിവസം അമ്മ വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. നാല് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന കാര്യം കൗൺസിലർ അഷിത ഇതിനിടെ അമ്മ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം ഇടവേള ബാബു നടൻ ബാലയെ അറിയിച്ചു. ബാല കുട്ടികൾക്ക് മൊബൈൽഫോൺ വാങ്ങി നൽകാമെന്നേറ്റു. ഒപ്പം ഒരു കിടപ്പുരോ​ഗിക്ക് സാമ്പത്തിക സഹായവും നൽകി. ഇടവേള ബാബു, ബാബുരാജ്, ബാല, കൗൺസിലർമാരായ അഷിത യഹിയ, സി എ സക്കീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qKihTO

Comments

Archive

Contact Form

Send