കുട്ടികൾക്കുള്ള വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി
കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനേഷൻ വിദഗ്ധസമിതി അനുമതി നൽകിയാലുടൻ കുത്തിവയ്പ് തുടങ്ങാനാകുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
12 മുതൽ 17 വയസ്സുവരെയുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് 12 വയസ്സുകാരിയും രക്ഷിതാക്കളും സമർപ്പിച്ച ഹർജിയാണ് ചീഫ്ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതിസിങ് എന്നിവർ അംഗങ്ങളായ ബെഞ്ച് പരിഗണിച്ചത്. ഡിഎൻഎ വാക്സിനുകൾ വികസിപ്പിക്കുന്ന സൈഡസ് കാഡില 12 മുതൽ 18 വരെയുള്ളവരിൽ നടത്തിയ പരീക്ഷണം അവസാനിച്ചെന്ന് അഡീഷണൽ സോളിസിറ്റർജനറൽ ചേതൻശർമ പറഞ്ഞു. സെപ്തംബർ ആറിന് വാദംകേൾക്കൽ തുടരും.
Credits National || Deshabhimani Online News https://ift.tt/3ilyf2X
Comments