ഡോ. പി മാധവൻകുട്ടി വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റി
മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായി ഡോ. പി മാധവൻകുട്ടി വാരിയരെ (പി എം വാരിയർ) തെരഞ്ഞെടുത്തു. ഡോ. പി കെ വാരിയർ അന്തരിച്ച ഒഴിവിലേക്കാണ് നിയമനം.
നിലവിൽ ട്രസ്റ്റ് ബോർഡ് അംഗവും ചീഫ് ഫിസിഷ്യനുമാണ് പി എം വാരിയർ. തിരുവനന്തപുരം ആയുർവേദ കോളേജിൽനിന്ന് എംഡി ബിരുദം നേടി. അസി. ഫിസിഷ്യനായി 1969ൽ ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി ഗവേണിങ് ബോഡി അംഗവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഐഎസ്എം പ്രസിഡന്റുമാണ്. സംസ്ഥാന സർക്കാരിന്റെ ധന്വന്തരി അവാർഡ് (2014), ഭിഷക് ശ്രഷ്ഠ അവാർഡ് (2015) എന്നിവ നേടിയിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3AR6aJk
Comments