ആയിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
കൊച്ചി > ലക്ഷദ്വീപിൽ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കൊച്ചിയിൽ ആയിഷയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്. പോരാട്ടത്തിന് നിയമപരമായ പിന്തുണ നൽകുമെന്ന് സതീഷ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാണ് ആയിഷയ്ക്കെതിരെ കേസ് എടുത്തത്.
മൂന്നുവട്ടം കവരത്തിയിൽ ചോദ്യംചെയ്യലിന് വിധേയയായ ആയിഷയെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയും പൊലീസ് ചോദ്യംചെയ്തു. വ്യാഴാഴ്ച കാക്കനാട്ടെ ഫ്ലാറ്റിലെത്തിയ കവരത്തി പൊലീസ് അവരുടെ സഹോദരന്റെ ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ആയിഷയെ വേട്ടയാടുകയാണെന്നും സതീഷ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3AOKVYE
Comments