ഇടപെടാൻ സമ്മർദശക്തികളെ അനുവദിക്കരുത്: സുപ്രീം കോടതി
ന്യൂഡൽഹി
മതപരവും അല്ലാത്തതുമായ സമ്മർദശക്തികളെ ആരോഗ്യകാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ അനുവദിക്കരുതെന്ന് സുപ്രീംകോടതി. പൗരന്മാരുടെ ആരോഗ്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമാണ് പ്രഥമപരിഗണന നൽകേണ്ടതെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കാവടിയാത്രയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായി കേരളത്തിലെ ബക്രീദ് ഇളവുകളും പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. ബക്രീദിന് ഇളവുകൾ നൽകിയതിനെതിരെ ബിജെപി അനുഭാവി പി കെ ഡി നമ്പ്യാരാണ് ഇടപെടൽഹർജി നൽകിയത്.
Credits National || Deshabhimani Online News https://ift.tt/3kDrKLR
Comments