കോവിഡ്‌ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരുത്തലിന് അവസരം ; പ്രവാസികളുടെ 
പ്രശ്നങ്ങൾക്ക്‌ പരിഹാരം


തിരുവനന്തപുരം
കോവിഡ്- വാക്സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്ന്, രണ്ട് ഡോസുകളുടെയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെടുത്തും. രണ്ട് ഡോസിനും വ്യത്യസ്ത സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിന് "മെർജ് മൈ മൾട്ടിപ്പിൾ ഡോസി'ൽ ക്ലിക്ക് ചെയ്ത് ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ നൽകണം. സർട്ടിഫിക്കറ്റിൽ തെറ്റുകൾ പറ്റിയവർക്ക് തിരുത്താനും ഒറ്റത്തവണ അവസരമുണ്ട്. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങളാൽ പ്രവാസികളുൾപ്പെടെ നിരവധിപേർ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിൻ വെബ്സൈറ്റിലെ കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റിൽ ഇവയില്ലാത്തതിനാൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തി നൽകിയിരുന്നു. ഇപ്പോൾ കോവിൻ വെബ്സൈറ്റിൽ നിന്നുതന്നെ അവരവരുടെ സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്തി, പാസ്പോർട്ട് നമ്പർ ചേർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.

കോവിൻ വെബ്സൈറ്റിൽ റെയ്സ് ആൻ ഇഷ്യുവിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ വരുത്താം. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാം. സർട്ടിഫിക്കറ്റിലെ പേര്, വയസ്സ്, സ്ത്രീ/പുരുഷൻ, ഫോട്ടോ ഐഡി നമ്പർ എന്നിവയും തിരുത്താം. ആഡ് മൈ പാസ്പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ പാസ്പോർട്ട് നമ്പർ ചേർക്കാം. സംശയങ്ങൾക്ക് ദിശ 104, 1056.



Credits Kerala || Deshabhimani ​Online ​News https://ift.tt/3BWAhQr

Comments

Archive

Contact Form

Send