മഴ കനത്തു; ഒമ്പത്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌, എറണാകുളം ജില്ലയിൽ കനത്ത നാശനഷ്‌ടം


കൊച്ചി> ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനത്തു. മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് കാറ്റിന്റെ വേഗം 65 കി മി വരെയാകാന് സാധ്യതയുള്ളതിനാല് ശക്തമായ കടൽക്ഷോഭമുണ്ടായേക്കും. മത്സ്യത്തൊഴിലാളികള് 16 ആം തീയതി വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു.

കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3xP0LAV

Comments

Archive

Contact Form

Send