"ദി വയര്‍' ഓഫീസിൽ 
ഡൽഹി പൊലീസ്‌


ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തൽ വാർത്തകൾ പുറത്തുകൊണ്ടുവന്ന അന്താരാഷ്ട്ര കൂട്ടായ്മയിൽ ഉൾപ്പെട്ട ‘ദി വയർ’ വാർത്താപോർട്ടലിന്റെ ഓഫീസിൽ ഡൽഹി പൊലീസിന്റെ പരിശോധന. വെള്ളിയാഴ്ച പൊലീസുകാരൻ ഓഫീസിലെത്തി വാടക കരാറും മറ്റും ആവശ്യപ്പെട്ടതായി ‘ദി വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ട്വീറ്റു ചെയ്തു.

വിനോദ് ദുവ ആരാണ്, അഫ്ര ഖാനൂൻ ഷെർവാണിയോട് സംസാരിക്കാമോ തുടങ്ങി വിചിത്രമായ കാര്യങ്ങൾ പൊലീസുകാരൻ ചോദിച്ചു... വാടക കരാർ കാണണമെന്ന് ആവശ്യപ്പെട്ടു. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ ആഗസ്ത് 15 ന്റെ പതിവ് പരിശോധനയെന്നായിരുന്നു മറുപടി–- വരദരാജൻ ട്വീറ്റിൽ പറഞ്ഞു. സംഘപരിവാറിനെതിരെ ഉറച്ച നിലപാടുള്ള നടി സ്വര ഭാസ്കറിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

സ്വാതന്ത്ര്യദിനം മുൻനിർത്തി പരിശോധന സ്വാഭാവികമാണെന്നും ബോർഡൊന്നും ഇല്ലാത്ത ഓഫീസ് പരിശോധിക്കാനാണ് പൊലീസുകാരൻ പോയതെന്നുമാണ് ഡിസിപിയുടെ വിശദീകരണം.



Credits National || Deshabhimani ​Online ​News https://ift.tt/3i16z4F

Comments

Archive

Contact Form

Send