ഫാ. സ്‌റ്റാൻ സ്വാമിയുടെ മരണം : പ്രതിഷേധ ജ്വാല തെളിച്ച് ഡിവൈഎഫ്ഐ


കൊച്ചി
‘ഫാ. സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്’ എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കലൂർ ജങ്ഷനിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹിമും ചേർന്ന് ആദ്യ ജ്വാല തെളിച്ചു.

തുടർന്ന് ചേർന്ന സമ്മേളനം എ എ റഹിം ഉദ്ഘാടനം ചെയ്തു. സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാൻ സ്വാമി ചെയ്ത തെറ്റ് എന്താണെന്ന് രാജ്യം ചർച്ച ചെയ്യണം. കരിനിയമങ്ങളാൽ തടവിലാക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ പൗരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെതിരെ തെളിവു ഹാജരാക്കാൻ ഇതുവരെ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഖനി മാഫിയ്ക്കെതിരെ നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ തടവിലിടാൻ കാരണം. ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സ്റ്റാൻ സ്വാമിയെന്നും എ എ റഹിം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. എസ് സതീഷ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അം​ഗം സോളമൻ സിജു നന്ദി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, ജില്ലാ ട്രഷറർ പി ബി രതീഷ്, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എൻ ജി സുജിത്കുമാർ, എൽ ആദർശ് എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hjOLRY

Comments

Archive

Contact Form

Send