കോവിഡ് മരണങ്ങളുടെ കണക്ക് സുതാര്യമാകണമെന്ന് സർക്കാരിന് നിർബന്ധം: വീണാ ജോർജ്ജ്
തിരുവനന്തപുരം > കോവിഡ് മരണങ്ങളുടെ കണക്ക് സുതാര്യമായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ്. മരണപ്പെടുന്നവരുടെ പേരുകൾ കൂടി പുറത്തുവിടണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ മാറ്റം വേണമെന്ന് അഭിപ്രായം ഉയര്‍ന്നാല്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ജൂണ്‍ 16ന് ശേഷം മരണപ്പെട്ടവരുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധപ്പെടുത്തണം എന്ന് നിര്‍ദ്ദേശം ഉണ്ട്. മരണം സംബന്ധിച്ച് അവ്യക്തത ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്കി. 3 ദിവസത്തിനുള്ളില്‍ ഇതു പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2TwDoNi
Comments