ഇടുക്കിയിൽ മഴ കുറഞ്ഞു ; അണക്കെട്ടിലെ ജലനിരപ്പിൽ വർധനയില്ല


കട്ടപ്പന
ഇടുക്കിയിലും വൃഷ്ടിപ്രദേശങ്ങളിലും മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ല. 24 മണിക്കൂറിനുള്ളിൽ 0.30 അടിയുടെ വർധന മാത്രമാണ് ഉണ്ടായത്. വ്യാഴാഴ്ചത്തെ ജലനിരപ്പ് 2371.52 അടിയാണ്. 6.6 മില്ലിമീറ്റർ മഴ ലഭിച്ചു. എന്നാൽ, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ മാറ്റമില്ല. 15.511 മില്യൺ ക്യുബിക് മീറ്റർ ജലമാണ് ഒഴുകി എത്തുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാത്തത്.

നിലവിൽ 16.499 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞവർഷം ഇതേദിവസത്തെക്കാൾ 38.08 അടിയുടെ വർധന നിലവിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3f8w422

Comments

Archive

Contact Form

Send