തദ്ദേശീയ മൃഗസംരക്ഷണ വാക്‌സിൻ പരിഗണനയിൽ
തിരുവനന്തപുരം
മൃഗസംരക്ഷണ മേഖലയിൽ വാക്സിൻ ഉൽപ്പാദന കേന്ദ്രം പരിഗണനയിലാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പേവിഷബാധ തടയൽ വാക്സിൻ ഉൽപ്പാദന ലാബ് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ സ്ഥാപിക്കും. നാബ്കോൺസ് 102 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ആരോഗ്യ വകുപ്പിലെ ഇ- സഞ്ജീവനി ഒപിഡി മാതൃകയിൽ മൃഗസംരക്ഷണ വകുപ്പിലും ടെലി വെറ്ററിനറി ഒപിഡി നടപ്പാക്കും. സിഡാക്കുമായി ചർച്ച തുടങ്ങി. വീഡിയോ കോൾ സംവിധാനം വഴി ഡോക്ടർമാർക്ക് മൃഗങ്ങളെ കാണാനും ചികിത്സിക്കാനും പരിശീലനം നൽകും.
Credits Kerala || Deshabhimani Online News https://ift.tt/372RIAe
Comments