സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര നടപടി ഫെഡറലിസത്തിലുള്ള കടന്നുകയറ്റം: യെച്ചൂരി

ന്യൂഡൽഹി > സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്ക്കാര് നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള് പ്രകാരം സഹകരണ സൊസൈറ്റികള് സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള നീക്കത്തെ യെച്ചൂരി ട്വീറ്റിൽ കുറ്റപ്പെടുത്തി.

കോര്പ്പറേറ്റുകള്ക്ക് വന്തുക ലോണ് നല്കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന് നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്ക്കാര് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2TODfFh

Comments

Archive

Contact Form

Send