കെഎസ്ഐഡിസി മുൻചെയർമാൻ കെ വിജയചന്ദ്രൻ അന്തരിച്ചു

കൊച്ചി > കെഎസ്ഐഡിസി മുൻചെയർമാന് കെ വിജയചന്ദ്രൻ (81 ) അന്തരിച്ചു. 1996 -98 കാലത്ത് അന്നത്തെ വ്യവസായ മന്ത്രി സുശീലാ ഗോപാലന്റെ ഉപദേഷ്ടാവായും പ്രവര്ത്തിച്ചിരുന്നു. ഇന്ന് രാവിലെ എറണാകുളം മാമംഗലത്തെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം പച്ചാളം ശ്മശാനത്തിൽ നടന്നു.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്സില് 1962ല് ഡിസൈന് എഞ്ചിനയറായി ചേര്ന്ന അദ്ദേഹം സ്ഥാപനം ദേശീയ താല്പര്യം ബലികഴിച്ച് ജര്മ്മന് ബഹുരാഷ്ട്ര കമ്പനിയായ സീമെന്സുമായി കരാര് ഉണ്ടാക്കുന്നതിനെ എതിര്ത്തു. ഇതോടെ കേന്ദ്ര സര്ക്കാരിന്റെ നോട്ടപ്പുള്ളിയായി.ഇതിനിടെ കരാര് വിഷയം സിപി ഐ എം നേതാവ് പി രാമമൂര്ത്തി പാര്ലമെന്റില് ഉന്നയിച്ചു. രാമമൂര്ത്തിയ്ക്ക് വിവരങ്ങള് നല്കിയത് വിജയചന്ദ്രന് ആണെന്ന് ആരോപിച്ചു സ്ഥാപനം പീഡനം തുടങ്ങി. സിബിഐ പോലും, വിജയചന്ദ്രനെ തേടിയെത്തി.ഒടുവില് 1979 ല് അദ്ദേഹം ഭെല് വിട്ടു കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.പിന്നീട് കൊച്ചിയില് സ്വന്തമായി ഒരു കണ്സല്ട്ടന്സി സ്ഥാപനം നടത്തിയിരുന്നു.സംസ്ഥാനത്തെ പല പൊതുമേഖലാ വ്യവസായങ്ങളും മെച്ചപ്പെടുത്താനായി നിരവധി പഠന റിപ്പോര്ട്ടുകള് തയ്യാറാക്കിയിട്ടുണ്ട.

1987- 91 വരെ സംസ്ഥാന പബ്ലിക് എൻറർപ്രൈസസ് വകുപ്പില് സെക്രട്ടറിയായി ജോലി ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡില് വിവിധ സ്റ്റിയറിങ് കമ്മിറ്റികളിലും ടാസ്ക് ഫോഴ്സുകളിലും അംഗമായിരുന്നു. സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം എസ്എൻ കോളേജിലും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലുമായിരുന്നു പഠനം. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ശ്രീദേവി വി. മക്കൾ: ഡോ. വിജയശ്രീ, വിജിത്ത് വി. മരുമക്കൾ: പതേനായ ഡോ. ആർ ജി കൃഷ്ണൻ, സരിഗ രാജ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kXhgXG

Comments

Archive

Contact Form

Send