അസ്‌താനയെ നീക്കണം ; പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ


ന്യൂഡൽഹി
വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമീഷണറായി നിയമിച്ചതിനെതിരെ ആംആദ്മി പാർടി രംഗത്ത്. നിയമനം റദ്ദാക്കണമെന്ന പ്രമേയം ഡൽഹി നിയമസഭ പാസാക്കി. ആറുമാസംമാത്രം വിരമിക്കൽ കാലാവധിയുള്ളവരെ പൊലീസ് മേധാവിമാരാക്കരുതെന്ന സുപ്രീംകോടതി മാർഗനിർദേശത്തിനു വിരുദ്ധമാണ് അസ്താനയുടെ നിയമനമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് ബിഎസ്എഫ് ഡിജിയായിരുന്ന അസ്താനയെ ഡൽഹി കമീഷണറാക്കിയത്. ഇതോടെ സർവീസിൽ ഒരു വർഷംകൂടി കാലാവധി നീട്ടിക്കിട്ടി. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസുകാരനായ അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനാണ്.



Credits National || Deshabhimani ​Online ​News https://ift.tt/2UUaQyh

Comments

Archive

Contact Form

Send