ഹിമാചലിൽ ദേശീയപാതയിൽ 
മണ്ണിടിഞ്ഞ്‌ 11 മരണം


ഷിംല
ഹിമാചൽപ്രദേശിൽ ബസ് അടക്കമുള്ള വാഹനങ്ങൾക്കു മുകളിൽ മണ്ണിടിഞ്ഞുവീണ് 11 പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി. 13 പേരെ പരിക്കുകളോടെ രക്ഷിച്ചു. കിന്നൗർ ജില്ലയിലെ ചൗരഗ്രാമത്തിൽ ദേശീയപാത അഞ്ചിലേക്കാണ് മണ്ണിടിഞ്ഞത്. കുടുങ്ങിയവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. അപകടശേഷവും കൂറ്റൻ കല്ലുകൾ വീണത് രക്ഷാപ്രവർത്തനം വൈകിച്ചു. മരണസംഖ്യ ഉയർന്നേക്കും.

റീകോങ് പിയോയിൽനിന്ന് ഷിംലവഴി ഹരിദ്വാറിലേക്ക് 40 യാത്രക്കാരുമായി പോയ ഹിമാചൽ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് മണ്ണിനടിയിൽപ്പെട്ടത്. മണിക്കൂറുകൾക്ക്ശേഷവും ബസിന്റെ അവശിഷ്ടവും അതിലുണ്ടായിരുന്ന മുപ്പതോളം പേരെയും കണ്ടെത്താനായില്ല. ഡ്രൈവറും കണ്ടക്ടറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു ടാറ്റാ സുമോയിലുണ്ടായിരുന്ന എട്ടുപേർ മരിച്ചു. ഒന്നിലേറെ ടാക്സികളും കുടുങ്ങി. നദീതീരത്തേക്ക് തെറിച്ചുപോയ ട്രക്കിന്റെ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3jMmbsr

Comments

Archive

Contact Form

Send