1.2 കോടി രൂപയുടെ സ്വർണവുമായി ദമ്പതികൾ പിടിയിൽ


കോഴിക്കോട്
കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഇവരിൽനിന്ന് 2.3 കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 1.2 കോടി രൂപ വിലവരുന്നതാണ് സ്വർണം.

ഷാർജയിൽ നിന്ന് പുലർച്ചെ 4.45ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് പയ്യോളി സ്വദേശി നമ്പൂരിമഠത്തിൽ ഷെഫീഖും ഭാര്യ സുബൈറയും സ്വർണവുമായെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇവരെ പിടിച്ചത്. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലാക്കിയാണ് ഒളിച്ചുകടത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ywZcXQ

Comments

Archive

Contact Form

Send