15 നേതാക്കളെ കള്ളക്കേസിൽ കുരുക്കാൻ കേന്ദ്രനീക്കം: 
സിസോദിയ


ന്യൂഡൽഹി
ആംആദ്മി അം​ഗങ്ങൾ ഉൾപ്പെടെ 15 രാഷ്ട്രീയ നേതാക്കള്ക്കെതിരെ കള്ളക്കേസുണ്ടാക്കാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജന്സികള്ക്ക് നിര്ദേശം നല്കിയെന്ന് ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് ഈ നേതാക്കളെ കുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര നിർദേശം. സിബിഐ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന എന്നിവരെയാണ് കേന്ദ്രം ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജോലി ഭംഗിയായി നിര്വഹിക്കുമെന്ന് അസ്താന പ്രധാനമന്ത്രിക്ക് വാക്കുനൽകി. വിശ്വസനീയമായ കേന്ദ്രത്തിൽനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സിസോദിയ വാര്ത്താസമ്മേളനത്തില് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3D5jNG2

Comments

Archive

Contact Form

Send