ട്വന്റി 20 നേതാക്കൾ രാജിവച്ച് സിപിഐ എമ്മിനൊപ്പം
കോലഞ്ചേരി
ട്വന്റി- 20 ചീഫ് കോ–-ഓര്ഡിനേറ്ററുടെ ഏകാധിപത്യശൈലിയില് പ്രതിഷേധിച്ച് ആ സംഘടനവിട്ട് സിപിഐ എമ്മിൽ എത്തിയ നേതാക്കൾക്കും പ്രവര്ത്തകര്ക്കും സ്വീകരണം നല്കി. മഴുവന്നൂര് പഞ്ചായത്തിലെ നേതാക്കളും സ്ത്രീകളടക്കമുള്ള പ്രവര്ത്തകരുമാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്ത്തിക്കാന് തീരുമാനിച്ചത്. എ കെ ജി ഭവനില് ചേര്ന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എന് മോഹനന് ഉദ്ഘാടനം ചെയ്തു.
ട്വന്റി- 20 ഹൈപവര് കമ്മിറ്റി അംഗങ്ങളായ ടി ഡി സുഭാഷ്, പി ജെ വര്ഗീസ്, കെ ജെ ബേബി, ഒ എ സാജു, സി കെ കരുണാകരന്, അഖില് സാജു, മേരി ജോര്ജ്, ഭാരതി അയ്യപ്പന്കുട്ടി, അംബിക ശശി, മറിയക്കുട്ടി വര്ഗീസ്, ഷീബ അശോകന്, എം പി ബാലകൃഷ്ണന്, മണികണ്ഠന് എന്നിവരടക്കം 33 പേരും കുടുംബാംഗങ്ങളുമാണ് സിപിഐ എമ്മിന്റെ ഭാഗമായത്.
ഏരിയ കമ്മിറ്റി അംഗം ബി ജയന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബി ദേവദര്ശനന്, അഡ്വ. കെ എസ് അരുണ്കുമാര്, ഏരിയ കമ്മിറ്റി അംഗം കെ കെ ഏലിയാസ്, ലോക്കല് സെക്രട്ടറിമാരായ കെ എച്ച് സുരേഷ്, വി കെ അജിതന് എന്നിവര് സംസാരിച്ചു. ഏരിയ സെക്രട്ടറി സി കെ വര്ഗീസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3AhaZuH
Comments