26,600 പേർക്ക് കൈവശാവകാശ രേഖ നൽകി
തിരുവനന്തപുരം
വനാവകാശ നിയമപ്രകാരം 26,600 പേർക്ക് 35,349.29 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. 174 സാമൂഹ്യാവകാശവും 503 വികസനാവകാശവും നൽകി. ഗോത്രജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും. ആരംഭകാലത്തേക്കാൾ കൂടുതൽ വനാവകാശ സമിതികൾ രൂപീകരിച്ച് പരിശീലനം നൽകിവരികയാണ്.
വ്യക്തിഗത അവകാശങ്ങൾ നൽകാൻ അംഗീകരിച്ച 1098 ക്ലെയിമിൽ കൈവശരേഖ നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഐ സി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Credits Kerala || Deshabhimani Online News https://ift.tt/3jOxNeG
Comments