യുപിയിൽ വ്യാജ വാക്സിൻ കുത്തിവയ്പ് കേന്ദ്രം: 2 പേർ അറസ്റ്റിൽ
ലഖ്നൗ
ഉത്തർപ്രദേശിലെ ജയ്ദ്പുരിൽ വ്യാജ കോവിഡ് വാക്സിൻ കുത്തിവയ്പ് കേന്ദ്രം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പ്രദേശവാസിയും ജില്ലാ ആശുപത്രി ജീവനക്കാരനുമായ സന്ദീപ് കുമാർ, ബ്രിജേന്ദ്ര കുമാർ എന്നിവരാണ് അറസ്റ്റിലായത്. ക്ലിനിക്കിൽനിന്ന് കോവിഷീൽഡ് കുപ്പിയും വ്യാജ വാക്സിൻ സർട്ടിഫിക്കറ്റുകളും കണ്ടെത്തി.
ആശുപത്രിയിൽനിന്ന് വാക്സിൻ ഡോസുകൾ മോഷ്ടിച്ചാണ് കുത്തിവച്ചിരുന്നതെന്ന് സന്ദീപ് കുമാർ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/37ZtNSK
Comments