മഴ കനക്കും; ബുധനാഴ്‌ച 4 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്

തിരുവനന്തപുരം > കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട്, ജില്ലകളിൽ മഞ്ഞ (ശക്തമായ മഴ) മുന്നറിയിപ്പുണ്ട്. ബുധനാഴ്ച ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് (അതിശക്തമായ മഴ) മുന്നറിയിപ്പും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ മഞ്ഞ അറിയിപ്പും പ്രഖ്യാപിച്ചു.

നദീതീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാ​ഗ്രത പാലിക്കണം. മലയോര മേഖലയിലൂടെയുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കുപടിഞ്ഞാറൻ, മധ്യപടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ മീൻപിടിത്തത്തിന് പോകരുത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CBekXt

Comments

Archive

Contact Form

Send