വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി; യുവതികളടക്കം 4 പേർ പിടിയിൽ


കാഞ്ഞങ്ങാട്
എറണാകുളത്തെ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും തട്ടിയ കേസിൽ രണ്ടു യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ. ഉദുമ അരമങ്ങാനത്തെ ഉമ്മർ (50), ഭാര്യ ഫാത്തിമ (45), കാസർകോട് ചൗക്കിയിൽ താമസിക്കുന്ന നായന്മാർമൂലയിലെ സാജിദ (36), കണ്ണൂർ ചെറുതാഴത്തെ ഇക്ബാൽ (62) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്ഐ കെ പി സതീശൻ അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി എ സത്താറിന്റെ പരാതിയിൽ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടിൽനിന്നാണ് സംഘത്തെ പിടികൂടിയത്. രണ്ടുപേർ കസ്റ്റഡിയിലാണ്.

സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയിൽപ്പെടുത്തുകയായിരുന്നു. ഉമ്മർ ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടർന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടകവീട്ടിൽ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികൾ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു. ആദ്യം മൂന്നുലക്ഷംരൂപ നൽകി. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താർ പൊലീസിൽ പരാതി നൽകിയത്. കൂടുതലാളുകളെ സംഘം കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3k3t3BQ

Comments

Archive

Contact Form

Send