സപ്പോർട്ട് എംഎസ്എംഇ : 
500 കോടി കെഎഫ്സി വായ്‌പ


തിരുവനന്തപുരം
വ്യവസായ എസ്റ്റേറ്റുകളിലെ ചെറുകിട വ്യവസായങ്ങളെ (എംഎസ്എംഇ) സഹായിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ‘സപ്പോർട്ട് എംഎസ്എംഇ' പദ്ധതി പ്രഖ്യാപിച്ചു. 500 കോടി രൂപ വായ്പ നൽകും. കോവിഡ് രണ്ടാം തരംഗത്തെതുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് ഇത്. ഉൽപ്പാദന, സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റ് തുടങ്ങാനും വിപുലീകരിക്കാനും സഹായം ലഭിക്കും. ദീർഘ, ഹ്രസ്വകാല, പ്രവർത്തന മൂലധന വായ്പകൾക്കു പുറമെ ബാങ്ക് ഗ്യാരന്റിയും നൽകും. കമ്പനികൾക്ക് 20 കോടിയും പ്രൊപ്രൈറ്റർഷിപ്, പാർട്ണർഷിപ് എന്നിവയ്ക്ക് എട്ടു കോടിയുമാണ് പരമാവധി ലഭിക്കുക. 50 കോടിവരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. ദീർഘകാല വായ്പയ്ക്ക് പദ്ധതിത്തുകയുടെ 66 ശതമാനവും ലഭിക്കും. പദ്ധതിത്തുകയിൽ ഭൂമിവില ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ 75 ശതമാനവും. യൂണിറ്റുകളുടെ നവീകരണത്തിന് പദ്ധതിച്ചെലവിന്റെ 90 ശതമാനംവരെ വായ്പയ്ക്ക് അർഹതയുണ്ട്. പ്രാഥമിക ജാമ്യവസ്തു പര്യാപ്തമെങ്കിൽ ഹയർ പർച്ചേസ് ഒഴികെയുള്ള ലോണുകൾക്ക് അധിക ഈട് വേണ്ട.

സംസ്ഥാനത്തെ എല്ലാ വ്യവസായ എസ്റ്റേറ്റുകളുടെയും പ്രവർത്തനം വിശകലനം ചെയ്താണ് പദ്ധതിക്ക് രൂപം നൽകിയത്. പൂർണരൂപം കെഎഫ്സി വെബ്സൈറ്റിൽ ( www.kfc.org). ഓൺലൈനായി അപേക്ഷിക്കാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VIn5yj

Comments

Archive

Contact Form

Send