ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന
കൊച്ചി > ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. കൺസ്യൂമർ ഫെഡിൻറെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുഴുവൻ മദ്യശാലകൾക്കും ദിവസവും പ്രവർത്തിക്കാനായില്ല.
ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കൽ മദ്യശാലയിൽ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയിൽ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.
Credits Kerala || Deshabhimani Online News https://ift.tt/3D7MYbz
Comments