താജിക്കിസ്ഥാനിൽ നിന്ന്‌ 78 ഇന്ത്യകാരുമായുള്ള വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി > അഫ്ഗാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി താജിക്കിസ്ഥാനിൽനിന്ന് 78 പേരുമായി വിമാനം ഡൽഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റയും സംഘത്തിലുണ്ട്. ഇന്നലെയാണ് കാബൂളിൽ നിന്ന് അമേരിക്കൻ വിമാനത്തിൽ തെരേസയടക്കമുള്ള 8 സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങൾ താജിക്കിസ്ഥാനിൽ എത്തിയത്.

ഇവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും വി മുരളീധരനും ചേർന്ന് സ്വീകരിച്ചു. വിമാനത്തിൽ 22 പേർ സിഖുകാരാണ്. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകർപ്പുകൾ മന്ത്രിമാർ ഏറ്റുവാങ്ങി.



Credits National || Deshabhimani ​Online ​News https://ift.tt/3jdlc5s

Comments

Archive

Contact Form

Send