അഫ്‌ഗാനിൽനിന്ന്‌ 78 പേർ കൂടിയെത്തി


ന്യൂഡൽഹി
മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റ അടക്കം 78 പേർ കൂടി അഫ്ഗാനിസ്ഥാനിൽനിന്ന് താജിക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തി. കാബൂളിൽനിന്ന് അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷൻബെയിൽ കൊണ്ടുവന്നശേഷമാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഡൽഹിയിലെത്തിച്ചത്. ഇവരിൽ 25 പേരാണ് ഇന്ത്യക്കാർ; ബാക്കിയുള്ളവർ അഫ്ഗാൻ അഭയാർഥികളും. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവീശക്തിയെന്ന് പേരിട്ടതായി വിദേശമന്ത്രി എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/3gvpPGi

Comments

Archive

Contact Form

Send