മെട്രോയിലെ ആൾക്കൂട്ടയാത്ര: കേസ് തള്ളി
കൊച്ചി
നിയമം ലംഘിച്ച് കൊച്ചി മെട്രോയിൽ ആൾക്കൂട്ടയാത്ര നടത്തിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ 29 യുഡിഎഫ് നേതാക്കളെ പ്രത്യേക കോടതി വെറുതെ വിട്ടു. 2017 ജൂൺ 17ന് ഉദ്ഘാടനംചെയ്ത മെട്രോയിൽ 20ന് ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കാണ് ജനകീയയാത്ര എന്നപേരിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇടിച്ചുകയറിയത്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന സ്പെഷ്യൽ എസിജെഎം കോടതിയാണ് കേസ് തള്ളിയത്.
മെട്രോ അധികൃതരുടെ പരാതിയിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ, എം എം ഹസ്സൻ, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡൻ, കെ ബാബു, അനൂപ് ജേക്കബ് എന്നിവർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി ആലുവ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/2TS8RK5
Comments