ചരിത്രഹത്യ : വാരിയൻകുന്നത്തിന്റെ കുടുംബം പ്രതിഷേധിച്ചു
മലപ്പുറം
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങിയ രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ വാരിയൻകുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ധർണ നടത്തി.
മലപ്പുറം പാസ്പോർട്ട് ഓഫീസിനുമുന്നിൽ എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത സംഘപരിവാർ ചരിത്രത്തെ വക്രീകരിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഐസിഎച്ച്ആറിന്റെ നീക്കമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി പി ഇബ്രാഹിം വള്ളുവങ്ങാട് അധ്യക്ഷനായി. സി പി ഇസ്മായിൽ, സി പി അബ്ദുൾ വഹാബ് എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3mPFYKT
Comments