ഗര്‍ഭം അലസാതിരിക്കാന്‍ ബാലികയെ ബലിനൽകി


പട്ന
ബിഹാറില് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി നരബലി നടത്തി. സംഭവത്തിൽ മന്ത്രവാദിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. മുന്ഗർ സ്വദേശി ദിലീപ്കുമാര്, മന്ത്രവാദി പര്വേസ് ആലം, തന്വീര് ആലം, ദശരഥ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഗര്ഭം അലസാതിരിക്കാനാണ് പര്വേസ് ആലത്തിന്റെ നിർദേശപ്രകാരം നരബലി നടത്തിയതെന്ന് ദിലീപ് പറഞ്ഞു. ഒരാഴ്ചമുമ്പാണ് മുന്ഗറിലെ വിജനസ്ഥലത്ത് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകള് ചൂഴ്ന്നെടുത്തിരുന്നു. സ്വകാര്യഭാഗങ്ങളില് മുറിവേറ്റ നിലയിലുമായിരുന്നു.

ദിലീപിന് മക്കളില്ല. അടുത്തിടെ ഭാര്യ ഗര്ഭിണിയായത് പര്വേസിന്റെ മന്ത്രവാദം കാരണമാണെന്നാണ് ഇയാളുടെ വിശ്വാസം. ഗര്ഭം അലസാതിരിക്കാൻ നരബലി വേണമെന്ന് പർവേസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നാലുപേരും ചേർന്ന് അടുത്ത ​ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3Cy3UYs

Comments

Archive

Contact Form

Send