മുസഫർനഗറിൽ അഖിലേന്ത്യാ കർഷക റാലി

ന്യൂഡൽഹി > കിസാൻ സംയുക്തമോർച്ച പശ്ചിമ ഉത്തർപ്രദേശിലെ മുസഫർനഗറിൽ സെപ്തംബർ അഞ്ചിന് കർഷകരുടെ അഖിലേന്ത്യാ റാലി സംഘടിപ്പിക്കും. കാർഷികനിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് റാലി.

ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളില്നിന്ന് വൻതോതിൽ കർഷകർ റാലിയിൽ പങ്കെടുക്കും.പശ്ചിമ ഉത്തർപ്രദേശിൽ കർഷകർക്കിടയിൽ കാർഷികനിയമങ്ങളോടും ബിജെപിയോടും എതിർപ്പ് ശക്തമാണ്. എംപിമാരെയടക്കം കർഷകഗ്രാമങ്ങളിൽ പ്രവേശിപ്പിക്കുന്നില്ല.



Credits National || Deshabhimani ​Online ​News https://ift.tt/3jYjX9m

Comments

Archive

Contact Form

Send