സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി
തിരുവനന്തപുരം
സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം എ കെ ജി സെന്ററിൽ തുടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ആണ് അധ്യക്ഷൻ. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും തകഴി ഏരിയ സെക്രട്ടറിയുമായിരുന്ന കെ പ്രകാശൻ, ഡിവൈഎഫ്ഐ സംഘടിപ്പിച്ച തൊഴിലില്ലായ്മവിരുദ്ധ സമരത്തിനിടെ 1986ൽ പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന കാസർകോട് മടിക്കൈ സ്വദേശി വി ബാലകൃഷ്ണൻ, മാടായി ഏരിയ കമ്മിറ്റിയംഗം സി വി ദാമോദരൻ, അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയംഗം പി പി നാരായണൻ, പയ്യോളി ഏരിയ കമ്മിറ്റിയംഗമായിരുന്ന വി സുരേഷ്, വർക്കല ഏരിയ കമ്മിറ്റിയംഗമായിരുന്ന എൻ ഗോപിനാഥൻ നായർ, കോട്ടൂർ ലോക്കൽ സെക്രട്ടറി ഇ പത്മനാഭൻ, നെല്ലിമൂട് ലോക്കൽ സെക്രട്ടറിയായിരുന്ന ജി എൽ രാജഗോപാൽ, ആയുർവേദ ആചാര്യൻ ഡോ. പി കെ വാരിയർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, കണ്ണൂർ രൂപതാ വികാരി ജനറൽ ദേവസി ഈരത്തറ, എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫ. വി സുകുമാരൻ, കഥകളി നടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിൽ, ഗായിക കല്യാണി മേനോൻ,
നാടൻപാട്ട് കലാകാരനും കാർട്ടൂണിസ്റ്റുമായ പി എസ് ബാനർജി, സംഗീതജ്ഞൻ അമ്പലപ്പുഴ പി വിജയൻ, സിനിമാ സീരിയൽ നടി ശരണ്യ, ചെറുകഥാകൃത്ത് തോമസ് ജോസഫ്, തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിഅമ്മ, താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി, ക്രിക്കറ്റ് താരം യശ്പാൽ ശർമ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗം ചൊവ്വാഴ്ചയും തുടരും.
Credits Kerala || Deshabhimani Online News https://ift.tt/3AMUDtT
Comments