തൊഴിലുറപ്പ് തൊഴിലാളികളുടെ ഉത്സവബത്ത; ഉത്തരവായി: മന്ത്രി എം വി ഗോവിന്ദന്‍
തിരുവനന്തപുരം > ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില് ദിനം പൂര്ത്തിയാക്കിയവർക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു. ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്ക്ക് സഹായമേകാന് സര്ക്കാരിന് സാധിക്കും.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്ത നല്കാനായി എഴുപത്തിമൂന്ന് കോടി അന്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചു കഴിഞ്ഞു. ട്രഷറി നിയന്ത്രണങ്ങളില് നിന്നും ഒഴിവാക്കി ഉത്സവബത്ത വിതരണം ചെയ്യാം.
സാങ്കേതികത്വങ്ങളില് കുരുങ്ങി സര്ക്കാരിന്റെ കരുതല് തൊഴിലാളികൾക്ക് ലഭിക്കാതെ പോവരുത് എന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന സര്ക്കാര് കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3k0bYIZ
Comments