"വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോ?'; ഉമ്മൻചാണ്ടിയെ തള്ളി തിരുവഞ്ചൂർ

കോട്ടയം > കെ സുധാകരനെ പിന്തുണച്ചും ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിൻ്റെ ചൂട്. ചിലപ്പോൾ അത് തണുത്ത് പോകും. ഡിസിസി പുനസംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും തിരുവഞ്ചൂർ പറഞ്ഞു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറേണ്ടിവന്നത്തിലെ അമർഷവും തിരുവഞ്ചൂരിന് ഉമ്മൻചാണ്ടിയിൽ നിന്ന് അകലാൻ നേരത്തെ തന്നെ കാരണമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38m0ZUH

Comments

Archive

Contact Form

Send