ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയെ വീണ്ടും ചോദ്യംചെയ്‌തു
കൽപ്പറ്റ
തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് കോഴ നൽകിയ കേസിൽ ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്തു. തെരഞ്ഞെടുപ്പിന് 3.5 കോടി രൂപ ചെലവിട്ടതിന്റെ കണക്കുകൾ പ്രശാന്ത് ബിജെപി ജില്ലാ നേതാക്കൾക്ക് മെയിലിൽ അയച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷകസംഘം ആരാഞ്ഞത്. പരിധിയിൽ കവിഞ്ഞ പണം ചെലവിട്ടതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കാനുള്ള സാധ്യതയും ഏറി.
ബത്തേരി മണിമല ഹോംസ്റ്റേയിൽ ജാനുവിന് പ്രശാന്ത് മലവയൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതി. ജൂലൈയിലും ചോദ്യം ചെയ്തിരുന്നു. തെളിവുകൾ നശിപ്പിച്ചതിനും പ്രശാന്തിനെതിരെ കേസുണ്ട്. കോഴ നൽകിയതിന് ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരെയും കേസുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3kujXyk
Comments