റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു ; പലിശനിരക്കുകളില്‍ മാറ്റമില്ല


കൊച്ചി
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും ആശങ്കപ്പെടുത്തുന്നതിനിടയിൽ മുഖ്യപലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോ നാല് ശതമാനമായും വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും.

നടപ്പുസാമ്പത്തിക വർഷത്തെ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് മുമ്പ് പ്രഖ്യാപിച്ച 5.1 ശതമാനത്തിൽനിന്ന് 5.7 ശതമാനമായി പുതുക്കി. ജിഡിപി വളർച്ച ലക്ഷ്യം 9.5 ശതമാനായി നിലനിർത്തി. മേയിൽ 6.30 ശതമാനവും ജൂണിൽ 6.2 ശതമാനവുമായിരുന്നു ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താത്തതെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിസർവ് ബാങ്കിന്റെ വായ്പ നയ അവലോകന സമിതി (എംപിസി) തുടർച്ചയായ ഏഴാംതവണയാണ് നിരക്കുകളിൽ മാറ്റമില്ലാതെ നയം പ്രഖ്യാപിക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/3fGsNYe

Comments

Archive

Contact Form

Send