രജൗരിയിൽ ഏറ്റുമുട്ടലിൽ ജവാന്‌ വീരമൃത്യു


ശ്രീനഗർ
ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ജൂനിയർ കമീഷൻഡ് ഓഫീസറായ (ജെസിഒ) സുബേദാർ രാം സിങ് ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. താനാമണ്ടിയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനാൽ സൈന്യം തെരച്ചിൽ നടത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, കുൽഗാമിൽ അപ്നി പാർടി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു. ദേവ്സർ പ്രദേശത്തുവച്ച് ഗുലാം ഹസൻ ലോൺ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനും ഇവിടെ കൊല്ലപ്പെട്ടിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3sEppCj

Comments

Archive

Contact Form

Send