സമുദ്ര സുരക്ഷയ്‌ക്ക് 
ഭീഷണിയാകുന്നവരെ 
ചെറുക്കണം: മോഡി


ന്യൂഡല്ഹി
സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദശക്തികളെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രവര്ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎന് രക്ഷാസമിതി യോ​ഗത്തിൽ നടത്തിയ അധ്യക്ഷപ്രസംഗത്തിലാണ് സമുദ്രവ്യാപാരരം​ഗം സുരക്ഷിതമാക്കുന്നതിന് മോഡി ഇടപെടല് ആവശ്യപ്പെട്ടത്.

കടല്ക്കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള് തിരിച്ചുപിടിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. സമുദ്രസുരക്ഷയായിരുന്നു യോ​ഗത്തില് മുഖ്യ അജൻഡ. കടലാക്രമണങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാൻ യുഎന്നിൽ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.

യുഎന് രക്ഷാസമിതിയുടെ ആ​ഗസ്ത് മാസത്തെ അധ്യക്ഷപദവിയില് ഇന്ത്യയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രി സമിതിയുടെ അധ്യക്ഷനാകുന്നത്. ഇന്ത്യ അധ്യക്ഷപദവിയിലെത്തിയതിനു പിന്നാലെ, രക്ഷാസമിതിയില് വീറ്റോ അധികാരത്തോടെ സ്ഥിരാം​ഗത്വത്തിനായുള്ള ഇന്ത്യയുടെ ദീര്ഘകാല ആവശ്യം വീണ്ടും ചര്ച്ച ആയിട്ടുണ്ട്. ഇന്ത്യയടക്കം പുതുതായി ഒരു രാജ്യത്തിനും വീറ്റോ അധികാരത്തോടെ സ്ഥിരാം​ഗത്വം നല്കുന്നതിനെ അനുകൂലിക്കില്ലെന്ന് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3lKiVAs

Comments

Archive

Contact Form

Send