മൂക്കിലൊഴിക്കുന്ന വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നു
ഹൈദരാബാദ്
ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
രാജ്യത്ത് ആദ്യമായാണ് മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു. ചിമ്പാൻസികളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു. ഭാരത് ബയോടെക്കും വാഷിങ്ടൺ സർവകലാശാലയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചത്.
ബയോടെക്നോളജി വകുപ്പിന്റെയും ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെയും പിന്തുണയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/3ACTfKj
Comments