സാങ്കേതികത്തകരാറ്: കൊച്ചി–-ഹീത്രു വിമാനം റദ്ദാക്കി
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഹീത്രുവിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം സാങ്കേതികത്തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി. ഞായർ പകൽ 1.20ന് പുറപ്പെടേണ്ട എഐ 149 നമ്പർ വിമാനമാണ് യാത്രയ്ക്കുമുമ്പ് സാങ്കേതികത്തകരാറ് ശ്രദ്ധയിൽപ്പെട്ടതിനാൽ റദ്ദാക്കിയത്. യാത്രയ്ക്കെത്തിയ 182 പേരെ വിവിധ ഹോട്ടലുകളിലേക്കു മാറ്റി. തകരാറ് പരിഹരിച്ചശേഷം വിമാനം തിങ്കൾ രാവിലെ പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചതോടെയാണ് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയത്.
Credits Kerala || Deshabhimani Online News https://ift.tt/2WkvaJu
Comments