പൊതുമേഖലാ 
ബാങ്ക്‌ ജീവനക്കാരുടെ കുടുംബപെൻഷനിൽ വർധന


ന്യൂഡൽഹി
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെൻഷൻ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി ഉയർത്താൻ കേന്ദ്രസർക്കാർ അനുമതി. ബാങ്ക് ജീവനക്കാരുടെ പുതിയ പെൻഷൻ പദ്ധതിയിലേക്ക് തൊഴിലുടമകളുടെ വിഹിതം 10ൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കാനുള്ള നിർദേശവും അംഗീകരിച്ചു. ബാങ്ക് ജീവനക്കാരുടെ സേവനവേതന ചർച്ചകൾ സംബന്ധിച്ച് നവംബറിൽ നടന്ന ത്രികക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ നിർദേശങ്ങളാണ് ധനമന്ത്രാലയം അംഗീകരിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/3jhhc47

Comments

Archive

Contact Form

Send