ഫോണിൽ കുരുങ്ങി ബിജെപി ; കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളെ കുരുക്കി ഫോൺ രേഖ


തൃശൂർ
തെരഞ്ഞെടുപ്പിനായി കുഴൽപ്പണം കടത്തിയ കേസിൽ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളെ കുരുക്കി ഫോൺ രേഖ. ധർമരാജനും സംഘവും കുഴൽപ്പണ കടത്തുന്ന സമയത്തും സ്ഥലത്തും ബിജെപി നേതാക്കളുടെ സാന്നിധ്യമുറപ്പിക്കുന്നതാണിത്. കെ സുരേന്ദ്രനെ ബന്ധിപ്പിക്കുന്ന 22 ഫോൺവിളികളുണ്ടെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. കൊടകര കുഴൽപ്പണ കവർച്ചാക്കേസിലെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അധിക റിപ്പോർട്ടിലും കുറ്റപത്രത്തിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. കൊടകരയിൽ കവർച്ച നടന്ന് അരമണിക്കൂറിനകം ധർമരാജനും ബിജെപി മേഖലാ സെക്രട്ടറി കാശിനാഥനും ജില്ലാ ട്രഷറർ സുജയസേനനും കൊടകരയിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷനിൽ വ്യക്തം.

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരം മാർച്ച് 20ന് 3.5 കോടിയും 26ന് 6.5 കോടിയും കർണാടകയിൽനിന്ന് കടത്തിയെന്നാണ് ധർമരാജന്റെ മൊഴി. ഈ ദിവസങ്ങളിൽ ധർമരാജന്റെയും സഹായി ഷിജിന്റെയും ഫോൺ ലൊക്കേഷൻ കർണാടകയിൽ തന്നെ. കണ്ണൂരിലെ ബിജെപി ഓഫീസ് ജീവനക്കാരൻ ശരത്തിന്1.40 കോടി കൈമാറിയതിലും ഫോൺ ലൊക്കേഷൻ തെളിവുണ്ട്.

ഏപ്രിൽ 2,3 തീയതികളിലെ ഫോൺ വിളി
● സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻനായരുടെ 9447500
626 നമ്പറിലേക്ക് രണ്ടു തവണ (എട്ട് സെക്കൻഡ്)
● സുരേന്ദ്രന്റെ മകന്റെ നമ്പറായ 9656292684ലേക്ക് പത്തുതവണ (സമയം 512 സെക്കൻഡ്).
● സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിന്റെ 7012597746 നമ്പറിലേക്ക് ആറു തവണ (361 സെക്കൻഡ്).
● സുരേന്ദ്രന്റെ പി എ ഡിബിന്റെ 9947942804 നമ്പറിലേക്ക് മൂന്നുതവണ ( 90 സെക്കൻഡ്).
● തൃശൂർ ജില്ലാ ട്രഷറർ സുജയ്സേനന്റെ 9744555955 നമ്പറിലേക്ക് 15 തവണ (485 സെക്കൻഡ്)
● ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണയുടെ 9447110438 നമ്പറിലേക്ക് ഏഴു തവണ (300 സെക്കൻഡ്)
●ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണയുടെ 7306325936 നമ്പറിലേക്ക് രണ്ടു തവണ (90 സെക്കൻഡ്)
● പത്തനംതിട്ടയിലെ ബിജെപി നേതാവ് എം എസ് അനിൽകുമാറിന്റെ 9526300328 നമ്പറിലേക്ക് അഞ്ചു തവണ 351 ( സെക്കൻഡ്).

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ : ചോദ്യംചെയ്യലിന് ഹാജരാകാതെ നേതാക്കൾ മുങ്ങി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ രണ്ടരലക്ഷം രൂപ കോഴ നൽകിയ കേസിൽ രണ്ട് ബിജെപി നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരായില്ല.

മുൻ ജില്ലാ പ്രസിഡന്റും മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായിരുന്ന സംസ്ഥാന സമിതി അംഗം കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ് നായിക് എന്നിവരോടാണ് വെള്ളിയാഴ്ച ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. മണിക്കൂറുകളോളം അന്വേഷകസംഘം കാത്തുനിന്നെങ്കിലും ഇരുവരും എത്തിയില്ല. ഇവർക്ക് വീണ്ടും നോട്ടീസ് നൽകുമെന്ന് ഡിവൈഎസ്പി എ സതീഷ്കുമാർ പറഞ്ഞു. കെ സുരേന്ദ്രനെ ചോദ്യംചെയ്യുമെന്നായതോടെ മറ്റുള്ളവരെ ഹാജരാക്കാതെ അന്വേഷണം വൈകിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VxRYF2

Comments

Archive

Contact Form

Send