ഉമ്മൻചാണ്ടിയുടെ പട്ടികയും പുറത്ത് ; ഞെട്ടി വിശ്വസ്തർ
തിരുവനന്തപുരം
ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയെന്ന് തെളിയിക്കാൻ കെ സുധാകരൻ ഡയറി മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചതോടെ ഉമ്മൻചാണ്ടി നൽകിയ പട്ടിക പുറത്തായി. തിരുവനന്തപുരത്ത് വർക്കല കഹാർ/ പാലോട് രവി, കോട്ടയത്ത് നാട്ടകം സുരേഷ്/ ജോമോൻ ഐക്കര/ഫിൽസൺ മാത്യൂസ്, ഇടുക്കിയിൽ എം എൻ ഗോപി, തൃശൂരിൽ ജോസഫ് ടാജറ്റ്, മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത്, കാസർകോട് ഖാദർ മാങ്ങാട് തുടങ്ങിയവരുടെ പേരാണ് ഉമ്മൻചാണ്ടി നിർദേശിച്ചത്.
സുധാകരൻ പേര് പുറത്തുവിട്ടതോടെ ഉമ്മൻചാണ്ടി വിഭാഗത്തിലും തർക്കമായി. ഉമ്മൻചാണ്ടി തങ്ങളുടെ പേര് നിർദേശിക്കുമെന്ന് കരുതി ഡിസിസി പ്രസിഡന്റ് കുപ്പായം മോഹിച്ച ചിലർ പട്ടികയിൽ തങ്ങളുടെ പേരില്ലെന്നുകണ്ട് ഞെട്ടി. ഈ സാഹചര്യത്തിൽകൂടിയാണ് സുധാകരൻ ഡയറി പ്രദർശിപ്പിച്ചതിനെതിരെ ഉമ്മൻചാണ്ടി രോഷം കടുപ്പിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2WDahto
Comments