പ്ലസ്‌വൺ പരീക്ഷ: ഒരുക്കം പൂർണം; യൂണിഫോം നിർബന്ധമല്ല
തിരുവനന്തപുരം> ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തയ്യാറെടുപ്പ് വിലയിരുത്തി. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി നിർദേശിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും.
പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ച് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിക്കും. ആർഡിഡിമാർ പരീക്ഷാകേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശിച്ചു.
സെപ്തംബർ രണ്ടുമുതൽ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
Credits Kerala || Deshabhimani Online News https://ift.tt/2Yansm9
Comments